Wednesday, 17 September 2014

മലയാളം കോമഡി

ബാപ്പ: നമ്മുടെ മോള്‍ക്ക് നല്ല ഒരാലോചന വന്നിട്ടുണ്ട്.
ഉമ്മ: അവരുടെ ഡിമാന്റെന്താ?
ബാപ്പ: പൊന്നും പണവുമൊന്നും അവര്‍ ചോദിക്കുന്നില്ല. അവര്‍ക്ക് കുട്ടി നന്നായാല്‍ മാത്രം മതി എന്നാ പറഞ്ഞത്.
ഉമ്മ: എന്നാല്‍ ആ ആലോചന നമ്മുടെ മോള്‍ക്ക് വേണ്ടാ
ബാപ്പാ: കദീസൂ, എന്താ നീയിപ്പറയുന്നത്?
ഉമ്മ: ഒരു ഡീമന്റും ഇല്ലാതെ കെട്ടാന്‍ വരുന്നോന്‌ എന്തെങ്കിലും കുഴപ്പമുണ്ടാകും.
ബാപ്പ: കുഴപ്പമുണ്ടോ എന്നൊക്കെ നോക്കാനും അന്വേഷിക്കാനും നേരമുണ്ടല്ലോ. അവന്‍ കുട്ടിയെ കാണട്ടെ. അവര്‍ക്കിഷ്ടമാകുമോ എന്നു നോക്കാം. ബാക്കി നമുക്ക് പിന്നീട് അന്വേഷിക്കാമല്ലോ. ഞാന്‍ കേട്ടിടത്തോളം നല്ല ഒന്നാം തരം ഒരു ചെറുപ്പക്കാരനാണവന്‍.
ഉമ്മ: അതിനൊന്നും കുഴപ്പമില്ല. എന്നാലും നമ്മുടെ മോളെ ഒരാള്‍ ധര്‍മ്മക്കല്യാണം കഴിച്ചു കൊണ്ടുപോയെന്നു നാലാളറിയുമ്പോള്‍ അതിന്റെ നാണക്കേട് ആര്‍ക്കാ?
ബാപ്പ: കഴിഞ്ഞ പ്രാവശ്യം വന്ന ആലോചന നിനക്കോര്‍മ്മയില്ലേ? നമ്മള്‍ക്ക് ആകെക്കൂടിയുള്ള 25 സെന്റും ഈ വീടും വിറ്റാലും മതിയാകാത്ത ഡീമാന്റായിരുന്നില്ലേ അവരുടേത്.
ഉമ്മ: എന്നാലെന്താ നല്ല അന്തസ്സുള്ള തറവാട്ടുകാരല്ലായിരുന്നോ?
ബാപ്പ: ഈ കൂര വിറ്റീട്ട് നാളെ പുറംപോക്കിലേക്കിറങ്ങുമ്പോള്‍ നമ്മുടെ അന്തസ്സ് എന്താകുമെന്നു നീ ആലോചിച്ചിട്ടുണ്ടോ?
ഉമ്മ: എന്തിനാ ഈ കൂര വില്ക്കുന്നത്? നാട്ടുകാര്‌ പിരിവെടുത്ത് നടത്തിത്തരുമല്ലോ.
ബാപ്പ: കദീസൂ, നീ ഒരു കഷണം കയറിങ്ങെടുക്ക്.
ഉമ്മ: എന്തിനാ? നിങ്ങള്‍ക്ക് തൂങ്ങിച്ചാവാനാ?
ബാപ്പ: അല്ല. നിന്നെ തൂക്കി കൊല്ലാനാ.............

മലയാളം കോമഡി

സ്ഥിരം വിദേശ യാത്രകള്‍ നടത്തുന്ന ഒരു വ്യവസായപ്രമുഖന്‍ എയര്‍പോര്‍ട്ടിന്റെ കവാടത്തിനു പുറത്തു വര്‍ഷങ്ങളായി ഭിക്ഷാടനം നടത്തുന്ന വൃദ്ധന് ധര്‍മം കൊടുക്കാറുണ്ടായിരുന്നു . ഒരിക്കല്‍ യാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ വ്യവസായിക്ക് വൃദ്ധനെ കാണാന്‍ കഴിഞ്ഞില്ല. പകരം വൃദ്ധന്‍ സ്ഥിരം ഇരിക്കാറുള്ള സ്ഥലത്ത് ഒരു ചെറുപ്പക്കാരന്‍ ഭിക്ഷാടനം നടത്തുന്നു. വ്യവസായിക്ക് വിഷമം തോനി. വൃദ്ധന് ഇനി വല്ലതും സംഭവിച്ചോ? ചെറുപ്പക്കാരനോട്‌ തന്നെ ചോദിക്കാമെന്ന് വിചാരിച്ചു അദ്ദേഹം വാഹനം അല്പം മുന്നോട്ടു പാര്‍ക്ക് ചെയ്തു. അപ്പോഴാണ് വൃദ്ധന്‍ അല്പം അകലെ മാറി ഇരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സ്ഥിരം ഇരിക്കുകയും നല്ല പോലെ പൈസ കിട്ടുകയും ചെയ്തിരുന്ന സ്ഥലത്ത് നിന്നും എന്തിനാണ് വൃദ്ധന്‍ മാറി ഇരുന്നത് എന്ന് ചിന്തിച്ചു ധര്‍മം കൊടുക്കാന്‍ വ്യവയാസി വൃദ്ധന്റെ അരികിലേക്ക് നടന്നു.
വ്യവസായി: എന്തിനാണ് അവിടെ നിന്നും മാറി ഇരുന്നത്. അത് നല്ല സ്ഥലമായിരുന്നില്ലേ?
വൃദ്ധന്‍: എന്‍റെ മകളുടെ കല്യാണം കഴിഞ്ഞു. അതെന്‍റെ മരുമകനാണ്. ആ സ്ഥലം ഞാന്‍ അവര്‍ക്ക് സ്ത്രീധനം കൊടുത്തു.

മലയാളം കോമഡി

അമേരിക്കയില്‍നിന്നും മോളികുട്ടിയുടെ ഫോണ്‍.
പാതിരി അച്ഛന്‍ ഫോണ്‍ എടുത്തു.
"എന്തുണ്ട് മോളെ വിശേഷം?"
"അച്ചോ ഞാനും മാത്തു കുട്ടിയും ഇന്ന് വഴക്ക് കൂടി."
'പുതുമോടിയല്ലേ.അല്‍പ്പം വഴക്കൊക്കെ കൂടണം.എന്നാലെ ഒരു രസം ഉള്ളൂ "
"അച്ചോ മുഴുവന്‍ കേള്‍ ക്ക് "
"നീ പറ "
"ഇന്നത്തെ വഴക്ക് അല്പം കൂടുതല്‍ ആയിരുന്നു.ഞങ്ങള്‍ തമ്മില്‍ തല്ലു കൂടി"
"അത് കുഴപ്പമില്ല.വല്ലപ്പോഴും തല്ലു കൂടണംഎന്നാലെ ഒരു രസം ഉള്ളൂ "
'അച്ചോ.ഇത് അങ്ങനെ നിസ്സാര തല്ലല്ല .ശരിക്കും തല്ലായിരുന്നു അവന്‍ എന്നെ അടിച്ചു.ഞാന്‍ അവനിട്ടും കൊടുത്ത്.""

"ഞാന്‍ ഇപ്പം എന്നാ വേണമെന്നാ പറയുന്നേ?"
"അച്ഛന്‍ എന്നെ ശരിക്കും ഒന്ന് സഹായിക്കണം.അച്ഛനല്ലേ ഞങ്ങടെ കല്യാണം നടത്തി തന്നത്?ഒരു advice ചോദിക്കാനാ വിളിച്ചത് "
"എന്ത് advice ?"
"മൃത ദേഹം ഞാന്‍ എന്ത് ചെയ്യണം?കുഴിച്ചിടണോ കത്തിക്കണോ?

Sunday, 27 April 2014

ഭാര്യ

ഭാര്യ


സുബഹി ബാങ്ക് കേട്ട് അവൾ
ഞെട്ടി ഉണർന്നു.. വേഗം കുളിച്ചു
സുബഹി നിസ്കരിച്ചു അടുക്കളയിലേക്കു
...
സുബഹി നിസ്കരിച്ചു ഖുർആ൯ ഓതുന്ന
ഉമ്മാക്ക് ഒരു കട്ട൯ ചായ
ഉണ്ടാക്കി കൊടുത്തു....
അപ്പോഴാണ് മൂന്നു മാസം പ്രായമുള്ള
കുട്ടി കരഞ്ഞത്..
കുട്ടിക്ക് പാല് കൊടുത്തു
വീണ്ടും അടുക്കളയിലേക്കു..
ആറു മണിക്ക്
കുട്ടികൾക്ക് സ്കൂളിൽ പോകണം..
അപ്പോഴേക്കും അവർക്ക് ചായ,
ഉച്ചക്ക് ലഞ്ച് ബോക്സിൽ
ചോറ് എല്ലാം റെഡിയാക്കെണം..
അഞ്ചു മണിക്ക്
കുട്ടികളെ വിളിച്ചുണർത്തി.
രണ്ടു പേരയും കുളിപ്പിച്ച്
വസ്ത്രം മാറ്റി ചായ കൊടുത്തു
സ്കൂളിൽ
വിട്ടു..
അപ്പോഴേക്കും ഭർത്താവ് ഉണർന്നു..
കാപ്പി
കൊടുത്തു.. ഏഴു മണിക്ക് ഓഫീസിൽ
പോകണം.. അപ്പോഴേക്കും ചായ,
ഉച്ചക്ക്
ഊണിനു ലഞ്ച് ബോക്സ്
എല്ലാം റെഡി..
അവൾ മുറ്റമടിക്കാ൯ ഇറങ്ങി..മുകളിൽ
നിന്നും വിളി..
സമീറാ....
..... എന്റെ തുണി എവിടെ,
ജട്ടി എവിടെ.. ബെല്റ്റ് എവിടെ..
ലാപ്ടോപിന്റെ ചാർജ്ജർ
എവിടെ... ഒലക്ക..
. ഒന്നും വെച്ചാ വെചോടുത്തു കാണൂല...
ഓടി കിതച്ചു എല്ലാം എടുത്തു
കൊടുത്തു..
എലാം അലമാരയില് കണ്മുമ്പിൽ
തന്നെ ഒരുക്കി വെച്ചിരുന്നു...
ചായ
കൊടുത്തു.. ഉച്ചക്കുള്ള ഊണും കയ്യില്
കൊടുത്തു..
എടീ അനക്ക് ഈ ഷൂ ഒക്കെ ഒന്ന്
പോളിഷ് ചെയ്തൂടെ? ഒരു
പണിയും എടുക്കൂല...വെറുതെ തിന്നു
കൂടും ഇവിടെ...
നിമിഷ നേരം കൊണ്ട് ഷൂ പോളിഷ്
ചെയ്തു
ഭർത്താവിനെ ഓഫീസില് വിട്ടു..
ഇനി ഉമ്മാക്ക് ചായ..അതും എടുത്തു
കൊടുത്തു...വീണ്ടും മുറ്റമടിക്കാൻ
ഇറങ്ങി... അത് കഴിഞ്ഞു വീട്
ഒക്കെ അടിച്ചു
തുടച്ചു വൃത്തിയാക്കി...
.ബാത്റൂം കഴുകി..വസ്ത്രങ്ങൾ
അലക്കി...
ഹോ ഊരയ്ക്ക് ഭയങ്കര വേദന... ഒരു
തലകറക്കം... സമയം പത്ത്
മണി.. അപ്പോഴാ ഓർത്തത് , അവൾ
ചായ
കുടിച്ചിട്ടില്ല... താഴെ വന്നു ചായ
എടുത്തു
കുടിക്കുമ്പോൾ ഉമ്മ വന്നു..
ഇപ്പൊ ചായ
കുടിക്കുന്നെ ഉള്ളൂ..ഇത്
വരെ എന്തായിരുന്നു
നിനക്ക് പണി??
ഇനി എപ്പോഴാ ഉച്ചക്കത്തെ ചോറ്
ആകാ??
ആ... ജ്ജ് കുളിചാ൯ കൊറച്ചു
വെള്ളം ഇങ്ങട്ട്
ചൂടാക്കി കൊടുന്നാ....
അതും ഉണ്ടാക്കി കൊടുത്തു..
അപ്പോഴാണ് കൊച്ചു
മോൻ വീണ്ടും കരഞ്ഞത്..അവനെ എടുത്തു
പാല്
കൊടുത്തു.. കുളിപ്പിച്ചു, നല്ല ഉടുപ്പിട്ട്
സുന്ദര കുട്ടപ്പനാക്കി...
സമയം 12 മണി...
അള്ളാ ഉച്ചക്ക് ഉള്ള ചോറ്
ആയിട്ടില്ല..വീണ്ടും അടുക്കളയിലേക്കു
...
ഒരു മണിക്ക് ഉമ്മ വന്നു..എന്താ ഇത്
വരെ ചോറ് ആയില്ലേ??
കറി, ഉപ്പേരി,
മീന് പൊരിച്ചത്, പപ്പടം...എല്ലാം
റെഡി... മണി രണ്ട്!
ഹോ ഭയങ്കര ക്ഷീണം.ഊര
വേദന ...ഒന്ന്
കിടക്കണം.. മുകളിൽ കയറിയപോൾ
കുട്ടി ഉണർന്നു .. അവനെ എടുത്തു പാല്
കൊടുത്തു.. മണി മൂന്നു...
കുട്ടികൾ നാല് മണിക്ക് സ്കൂളിൽ
നിന്നും വരും.. അപ്പോഴേക്കും ചായ,
കടി എല്ലാം റെഡി ആക്കണം...
വയറ്
എരിഞ്ഞിട്ടു വയ്യ.... ഉച്ച ഊണ്
വേഗം വാരി മുണിങ്ങി (ചവക്കാൻ
നേരമില്ല.
അവള് വീണ്ടും അടുക്കളയിലേക്കു
..
കുട്ടികൾ എത്തി, അവരെ കുളിപ്പിച്ചു,
ചായ
കൊടുത്തു കളിക്കാൻ പറഞ്ഞയച്ചു...
നേരം ഇരുട്ടി.. സന്ധ്യാ നേരത്ത്
കുട്ടികളെ പഠിപ്പിക്കെണം..
ഹോം വർക്ക്
ചെയ്യിക്കെണം.. സ്കൂളിൽ
നിന്നും എഴുതി വിട്ട നോട്ടുകൾക്ക്
മറുപടി....
സമയം ഏഴു മണി..
ഭർത്താവ് വന്നു..
എടീ ജ്ജ് എവിടെ? ഈ
കൊലായിമ്മല് കോഴി തൂറിയത്
കണ്ടില്ലേ??
ജ്ജ് ഏതു ഒലക്കയില്
പോയി കടക്കാ...അനക്കൊ
ക്കെ ദിവസം മുഴുവന്
ഇവിടെ എന്താ പണി!!!!??.
ഭർത്താവിനു
ചായ, കടി എല്ലാം എടുത്തു കൊടുത്തു..
കോഴിക്കാട്ടം കോരി..
അതാ വിളി:
എടീ ആ സോപ്പും മുണ്ടും ഇങ്ങെടുക്ക്!
എല്ലാം എടുത്തു കയ്യില് കൊടുത്തു....
കുളി കഴിഞ്ഞു അയാള് കുട്ടിയെ ഒന്ന്
കളിപ്പിക്കാൻ എടുത്തപ്പോൾ
കുട്ടി തൂറിയിട്ടുണ്ട്...
സമീറാ........
......................... ബടെ വാടീ..ഈ
കുട്ടി ഇവടെ തൂറി വരകിയത് ജ്ജ്
കണ്ടീലെ?? അതൊന്നു കഴുകിക്കൂടെ??
അനക്കൊക്കെ ദിവസം മുഴുവൻ
ഇവിടെ എന്താ പണി!!!???
രാത്രി ഭക്ഷണം ഇത്
വരെ ആയിട്ടില്ല...ഭർത്താവിനു
ചപ്പാത്തി, ഉമ്മാക്ക് കഞ്ഞി,
മക്കൾക്ക്
മീനും ചോറും... എല്ലാം റെഡി ...
മണി പത്ത്
എല്ലാവരും ഇരുന്നു
ഭക്ഷണം കഴിച്ചു..കിടക്കാൻ പോയി...
അവള്
പാത്രം എല്ലാം കഴുകി..
നാളെ രാവിലെക്കു
അരി വെള്ളത്തിൽ ഇട്ടു കിടക്കാൻ
ചെന്നു..
മണി പതിനൊന്നു...
ചക്കര മോൻ
ഉറങ്ങിയിട്ടില്ല..
അയാളും അവളും കുട്ടിയെ കുറച്ചു
നേരം കളിപ്പിച്ചു...ഭർത്താവ്
ഉറങ്ങി ...
കുട്ടി ഉറങ്ങുമ്പോൾ
മണി പന്ത്രണ്ടു...
അവൾ ഗാഡമായ നിദ്രയിലേക്ക്
പോയി..
ഇടയ്ക്കിടയ്ക്ക് മകൻ കരയുമ്പോൾ
അയാൾ അവളെ തട്ടി വിളിക്കുന്നുണ്ട
ായിരുന്നു.... ഡീ.. കുട്ടി കരയുന്നു..
പോത്ത്
പോലെ കടന്നു ഒറങ്ങും..അനക്ക്
അതിനെ ഒന്ന് നോക്കിയാൽ എന്താ.....
പകല്
വേറെ പണി ഒന്നും ഇല്ലല്ലോ..അനക്ക്
സുഖമായി ഒറങ്ങിക്കൂടെ??....?!!!

Friday, 25 April 2014

last days

1400 വര്ഷം മുമ്പ് റസൂലിന്റെ മുന്നറിയിപ്പ്.
================================
ഇത് മുഴുവന്‍ വായിക്കുക. അതുപോലെ നാം സ്നേഹിക്കുന്ന നമ്മുടെ കൂട്ടുകാരില്‍ എത്തിക്കുകയും ചെയ്യുക.
ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം [1400 വര്ഷ‌ങ്ങള്ക്കുഷ മുന്പ്വ നബി [സ] പറഞ്ഞ വലിയ അടയാളങ്ങള്‍ ലോകത്ത് ഇനി നടക്കാന്‍ പോകുന്നത്.]
1.ഇമാം മഹ്ദി വരിക.
2.ദജ്ജാല്‍ പുറപ്പെടുക.
3.ഈസ നബി[അ] [യേശു] ഇറങ്ങി വരിക.
4.യഅജൂജ് മ’അജൂജ് പുറത്തു വരിക.
5.സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുക.
6.ദാബതുല്‍ ആര്ള് എന്ന മൃഗം വരിക.
7.ക’അബ പോളിക്കപ്പെടുക.
1.ഇമാം മഹ്ദി വരിക.
----------------------------------
ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. ഒരിക്കല്‍ നബി തങ്ങള്‍ തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ചാതിപതികളുടെ രാജ വാഴ്ച അവസാനിക്കും. എന്നിട്ട് ഒരു നിമിഷം നബി തങ്ങള്‍ മൌനത്തില്‍ ഇരുന്നു. ഇനി ഒരു വരവേ ഉള്ളൂ അതു ഇമാം മഹ്ദിയുടെ വരവാണ്.
ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന്‌ വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്.
1400 വര്ഷം മുന്പ്ധ നബി പറഞ്ഞു കുരെസ്സ[തുര്ക്കി യുടെ ഒരു പ്രാന്ത പ്രദേശം] എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ കൂടെ ചേരുക . കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടെന്നു പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ [സ].
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പ്മ ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും. അല്ലാഹു ഈ ലോകം സൃശ്ഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പുള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും. ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാരുകള്‍ ഹജ്ജിനു വരും. അബുദാരുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ ഡോറിന്റെ മഖാമു ഇബ്രാഹിമിന്റെയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാരുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും ഞാനല്ല, ഇമാം മഹ്ദി ഞാനല്ല. 1400 വര്ഷം മുന്പ്‍ നബി തങ്ങള്‍ പറഞ്ഞു ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാദാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ്‌ എന്നാണു, ബാപ്പയുടെ പേര് അബ്ദുള്ള എന്നാണു, നബിയുടെ മകള്‍ ഫാത്തിമ[റ]യുടെ മകന്‍ ഹസ്സന്‍[റ]യുടെ പരമ്പരയില്‍ പെട്ട ഒരു സാദാരണ മനുഷ്യന്‍. 1400 നബി പറഞ്ഞു മക്കയില്‍ ഒരാള്‍ വരും അവന്‍ മഹ്ദി ആണെന്ന് പറയും അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല. ( 1980ല്‍ മുഹമ്മദ്‌ അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് പറഞ്ഞു വന്നു. അയാള്‍ സുരക്ഷ ഉധ്യോഗസ്തരുടെ വെടിയേറ്റ്‌ മരിച്ചു. ഇത് ലോകം കണ്ട വാര്‍ത്തയാണ്.) രണ്ടാമതൊരാള്‍ കടന്നു വരും ക’അബാലയതിന്റെ ഡോറിന്റെ അടുത്ത് നില്കു്മ്പോള്‍ അബ്ദാരുകള്‍ അദ്ധേഹത്തിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞു. അബ്ദാരുകള്‍ പറയും നിങ്ങളാണ് ഇമാം മഹ്ദി. നബി[സ] പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു. മഹ്ദി പറയും ഞാനല്ല ഇമാം മഹ്ദി. അപ്പൊ അബ്ദാറുകള്‍ പറയും അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്പിംച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃതം നല്കാനന്‍ ഇനി ആരാ ബാക്കിയുള്ളതെന്നു ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കാബാലയതിന്റെ വാതിലില്‍ ഒരു കൈ പിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക്‌ നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യും. ആദ്യം ബൈഅത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്ക്കി വംശജനും ആയിരിക്കും. ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും. കുടി വെള്ളത്തിന്‌ ബുദ്ധിമുട്ടിയ ഇവിടെ വലിയ മഴയുണ്ടാകും. ദാരിദ്ര്യം ഉണ്ടാകില്ല. അങ്ങനെ ഇമാം മഹ്ദി ലോക മുസ്ലിങ്ങളുടെ നായകനായി ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ 96000 പേര്‍ 8 ഭാഗമായിട്ട് വരും. 8 പേര്‍ കൊടി പിടിക്കും. ഓരോ കൊടിയുടെ കീഴിലും 12000 പേര്‍ ആയിരിക്കും. അബുദാരുകളും മുസ്ലിംകളും മഹ്ദി ഇമാമും അവരോട് പോരാടും. 4 ദിവസം നീളുന്ന യുദ്ധത്തില്‍ ഇമാം മഹ്ദി ജൂതന്മാരെ തകര്ക്കു മെന്ന് നബി മുഹമ്മദ്‌ മുസ്തഫ.
(ഈ യുദ്ധമാണ് ഹര്‍ മജ്നൂന്‍.)
2.ദജ്ജാല്‍ പുറപ്പെടുക.
------------------------------------
ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാദാനതോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്. നബി[സ] പറഞ്ഞു കിഴക്ക് ഭാഗത്ത്‌ നിന്നാണ് ദജ്ജാല്‍ വരുന്നത്. അല്ലാഹുവിന്റെ റസൂല്‍ അവിടത്തെ ഭാര്യ ആയിഷ[റ] യോട് പറയുമായിരുന്നു എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദാജ്ജാലിന്റെ ഫിത്നയാണ്. ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ലന്നു പറഞ്ഞതായി പറഞ്ഞപോള്‍ നബി[സ] കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു ഇവിടെ മാത്രം അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന് [1400 വര്ഷം മുന്പ്ൊ നബി[സ] ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് 40 ചലിക്കുന്ന ഇലക്ട്രിക്‌ കുബ്ഭകളുള്ള ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.]
ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ ഞാന്‍ ആണ് അല്ലാഹ് എന്നു അവന്‍ പറയും, അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും, ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും, മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്ക്കാ ന്‍ പറയും, മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും. ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും. ഇസ്ലാമിക സമൂഹം പേടിച്ചു നില്ക്കുുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാധി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.
3. ഈസ നബി[അ] ഇറങ്ങി വരുക.(ക്രിസ്ത്യാനികള്‍ യേശു എന്നു പറയുന്നു.)
അസറിന്റെ ബാങ്ക് കൊടുത്തു ഇഖമാത്തിനു വേണ്ടി ഇരിക്കുമ്പോള്‍ അതാ ആകാശത്ത് നിന്നും ഒരു ശബ്ദം കേള്ക്കു ന്നു. ഇമാം മഹ്ദിയും ആയിരക്കണക്കിന് മുസ്ലിംകളും നോക്കുമ്പോള്‍ ആകാശത്ത് ഒരു പ്രകാശം. ഭൂമി മുഴുവനായും പ്രകാശിച്ചു നില്കുന്നതായി തോന്നും. ആകാശത്ത് നിന്നും ജിബ്രീല്‍ [അ] ന്റെക നേതൃത്തത്തില്‍ ലക്ഷക്കണക്കിന്‌ മലക്കുകള്‍ ഭൂമിയിലേക്ക്‌ വരും. അതിന്റെ തൊട്ടു പിറകില്‍ രണ്ടു മലക്കുകളുടെ തോളില്‍ കൈ വെച്ച് മഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഈസ നബി[അ] ദിമിസ്കിലെ പള്ളിയുടെ ഇടത്തു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും. (നബി[സ] ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല.)
ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി[അ] പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത് ചെയ്യും. ഈസ മുഖം ഉയര്ത്തു മ്പോള്‍ മുത്ത്‌ രത്നങ്ങള്‍ വെട്ടി തിളങ്ങുന്നത് പോലെയായിരിക്കും ഈസ നബിയുടെ മുഖം എന്നു മുഹമ്മദ് മുസ്തഫ[സ]. ഇമാം മഹ്ദി പറയും നിങ്ങള്‍ ഇമാമത്ത് നില്ക്ക ണേ. ഈസ നബി പറയും നിങ്ങള്ക്ക് വേണ്ടിയാണ് ബാങ്ക് വിളിച്ചത് നിങ്ങള്‍ ഇമാമായി നില്ക്കു ക. മഹ്ദി ഇമാമായി നിന്ന് നിസ്കരിക്കും. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോള്‍ പള്ളിയുടെ കിഴക്കേ വാതില്‍ ചൂണ്ടി വാതില്‍ തുറക്കാന്‍ പള്ളിയില്‍ ഉള്ളവരോട് പറയും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ഒറ്റക്കണ്ണ് ഉള്ള ദജ്ജാല്‍. ഈസ നബിയെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. ദാജ്ജാലിനോട് ആളുകള്‍ പറയും നീയാണ് അല്ലാഹു എങ്കില്‍ ഇമാം മഹ്ദിയെ കൊന്നു കാണിക്കാന്‍ പറയും, അപ്പോള്‍ ദജ്ജാല്‍ ഇമാം മഹ്ദിയെ രണ്ടായി വലിച്ചു കീറി കൊന്നു ഏറിയും. മുസ്ലിമീങ്ങള്‍ അന്ധാളിച്ചു നില്കുൊമ്പോള്‍ ഇമാം മഹ്ദി ശരീരത്തെ ചേര്ത്ത് വെച്ച് എണീച്ചു വരും, എന്നിട്ട് ഒന്ന് കൂടി കൊല്ലാന്‍ ദജ്ജാലിനെ വെല്ലു വിളിക്കും. എന്നാല്‍ ദാജ്ജാലിനു അതു കഴിയില്ല. അപ്പൊ ഈസ നബി വരും . ദജ്ജാല്‍ ഓടും, പിറകെ ഈസ നബി പോകും ദജ്ജാല്‍ ഓടി ബബുലുധ്(ഇസ്രായേലിന്റെ എയര്പോഈര്ട്ട് ഉള്ള സ്ഥലം.) എന്ന സ്ഥലത്ത് എത്തും. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കുത്തി കൊല്ലുമെന്ന് നബി[സ] തങ്ങള്‍ പറഞ്ഞു. പിന്നീട് ഇമാം മഹ്ദി വഫാതാകും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി[അ] ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബിയുടെ രണ്ടാമത്തെ വരവ് കണ്ടിട്ട് ഈ ലോകത്തുള്ള എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കും. ഈസ നബി[അ] 40 വര്ഷം ഈ ലോകം ഭരിക്കും. മുഹമ്മദ്‌ നബി[സ]യുടെ അടുത്ത് സ്ഥലം ഒഴിച്ച് വെച്ചിട്ടുണ്ട് അവിടെയാണ് ഈസ നബി[അ] വഫാതാകുംപോള്‍ മറവു ചെയ്യുക.
4.യഅജൂജ് മഅജൂജ് പുറത്തു വരിക.
---------------------------------------------------
ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്. ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. ഇവര്‍ ഭൂമിയുടെ അടിയില്‍ ആണ് ഉള്ളത്. ഇവര്‍ ഒരു നാള്‍ പുറത്തേക്കു വരും. അവര്‍ ഇവിടെ വന്നു ലക്ഷക്കണക്കിന്‌ പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാധി പറയും. ഈസ നബി അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പൊ എല്ലാം ചത്തൊടുങ്ങും. ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്ഗ്ന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.
5.സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക.
ഈസ നബിയുടെ കാല ശേഷം യാഹ്ജാജ് എന്ന ആള്‍ ഭരിക്കും. 6 പേര്‍ ഈ ഭൂമി ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു വരും. ഒരു വലിയ പെരുന്നാള്‍ ദിവസത്തില്‍ എല്ലാവരും ഇഷാ നിസ്കരിച്ചു വന്നു കിടന്നുറങ്ങും. പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടു ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാക്കുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തിക്കാന്‍ നോക്കിയാല്‍ കത്തില്ല. നബി[സ] പറയുന്നു മനുഷ്യര്‍ വിശന്നു നില വിളിക്കുമ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ സ്വീകരിക്കില്ല. സൂര്യന്‍ പകുതി വരെ വന്നിട്ട് അതു തിരിച്ചു പടിഞ്ഞാറ് പോകും.
6.ദാബ്ബത്തുല്‍ അര്ള് എന്ന മൃഗം വരിക.
----------------------------------------------------------
അറഫ മൈതാനിയില്‍ ഒരു ഭൂഗമ്പം ഉണ്ടാകും. ഭൂമിയുടെ അടിയില്‍ നിന്നും ദാബ്ബത്തുല്‍ അര്ള്ു എന്ന മൃഗം പുറത്തു വരും. അതു മനുഷ്യരോട് സംസാരിക്കും. അതിന്റെ തല കാളയുടെ തലപോലെ, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയായിരിക്കും. ചെവികള്‍ ആനയുടെ ചെവി ഉള്ള, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയുള്ള, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെ, നിറം പുള്ളിപ്പുലിയുടെ നിറം പോലെ., അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയുള്ള, അതിന്റെ വാല്‍ ആടിന്റെ വാല് പോലെയുള്ള, നട്ടെല്ല് കഴുതയുടെ നട്ടെല്ല് പോലെയുള്ള, രണ്ടു സന്ധികള്‍ തമ്മില്‍ 12 അടി നീളമുള്ള ഒരു മൃഗമാണ്‌ ദാബ്ബത്തുല്‍ അര്ള്ല. അതിന്റെ വലതു കയ്യില്‍ മൂസ നബിയുടെ വടി ഉണ്ടാകും, ഇടതു കയ്യില്‍ സുലൈമാന്‍ നബിയുടെ മോതിരം ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. സത്യാ വിശ്വാസിയുടെ മുഖത്ത് വടി കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം പ്രകാശിക്കും. അല്ലാത്തവരെ കാണുമ്പോള്‍ അതു മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.
7.കഅബ പോളിക്കപ്പെടുക.
----------------------------------------
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടലിടുക്ക് വരെ നിരന്നു നില്ക്കും . ഓരോ കല്ലും ഇളക്കി വരി വരിയായി നില്ക്കു ന്നവര്‍ ജിദ്ദ കടലിടുക്കിലേക്ക് വലിച്ചു എറിയും. കഅബയുടെ മുകളില്‍ കയറി ആദ്യത്തെ കല്ല്‌ ഇളക്കുന്ന മനുഷ്യന്‍ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരിക്കും അവന്റെ കാലിന്റെ ഉപ്പുറ്റി മുമ്പോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കും എന്നു മുഹമ്മദ്‌ മുസ്തഫ[സ]. കഅബ പൊളിച്ചാല്‍ പിന്നെ നിസ്കാരമില്ല. അവസാനമാകുമ്പോള്‍ പരസ്പരം കാണാന്‍ പറ്റാത്ത രീതിയില്‍ ഒരു കറുത്ത പുക ഈ ലോകം മുഴുവന്‍ വന്നു പൊതിയും. ആകാശം തെളിയുംപോഴേക്കും സത്യവിശ്വാസികളുടെ ജീവന്‍ പോയിരിക്കും. ഒരു വെള്ളിയാഴ്ച അല്ലാഹു ഇസ്രാഫീലിനോട് സൂര്‍ എന്ന കാഹളത്തില്‍ ഊതാന്‍ പറയും. ആദ്യം ഊതുമ്പോള്‍ ഈ ലോകം തകര്ന്നും തരിപ്പണമാകും. നബി തങ്ങള്‍ പറഞ്ഞു ഒരു വെള്ളിയാഴ്ചയാണ് ലോകം അവസാനിക്കുക.
(ലോകത്തിന്റെ നേതാവ് മുഹമ്മദ്‌ മുസ്തഫ തങ്ങള്ക്ക ല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ.. അല്ലാഹുവിന്റെ ഹബീബായ റസൂലേ അങ്ങേയ്ക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ...)
(അല്ലാഹുവേ ഇതില്‍ വല്ല പോരായ്മയോ പാകപ്പിഴവോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ പൊറുത്തു തരേണമേ...ആമീന്‍..)
ഈ വിവരം നിങ്ങളുടെ കണ്മുന്നില്‍ എത്തിയ പോലെ നിങ്ങള്‍ കാരണം നിങ്ങളുടെ കൂട്ടുകാരുടെയും കണ്മുന്നിലെത്തിക്കാന്‍ ശ്രിമിക്കണം... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ..

Friday, 15 November 2013

hoja thamaashakal

oru thivasam hoja ndannu povukayayirunnu appol oraal valare vishamam pidichu nadakukayaayirunnu appol hoja ayaalod chothichu "ningal antha ithra vishamaam pidichu nadakkunnath" appol ayyal paranju "anikilu orupaad panam und annitum oru santhoshavum thonunilla"
ayaal pathiye nadannu poyi pettananu orukallan vannu ayyala kayilundaayirunna panakiyi thattiparachu oodi ayaal nila vilichukond ayaalude pinaaleyoodi pakshe ayyalk kallane pidikaan pattiyilla kallane pidikaanpattaatha vishamathaal vayyiloode nadannu pokumboyanu ayaalude panakiyi vayil kidakunnath ayaal athu pettannu aduth athil panam undo annunoki baagiyam athil moyuvan panam undayirunnu ayaal santhosham kond thullichadi appoyaan hoja marathinte maravil ninnu porathu vannath hoja ayalod chothichu "ippol santhoshamayille?"